കുടുംബ കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴി ഭീഷണി; ഒരു മണിക്കൂറോളം പരിശോധന...

കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി. വയനാട് കൽപ്പറ്റ കുടുംബ കോടതിയിൽ ആണ് ബോംബ് ഭീഷണി. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു.
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് ഭീഷണി സന്ദേശം.
https://www.facebook.com/Malayalivartha