ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട്..ബാഗിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ.. പരിഹാസ രൂപേണ റഷീദ് മറുപടി നൽകി..

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വ്യാജ ബോംബ് ഭീഷണികൾ ഉയരാറുണ്ട് . അതിൽ ഭൂരിഭാഗവും വ്യാജമായിരിക്കും . പക്ഷെ കുറച്ചു സമയത്തേക്കാന്നെങ്കിലും ആളുകളെ മുഴുവൻ ഭയത്തിലാക്കും . ഇപ്പോഴിതാ അത്തരത്തിലാഴ് സംഭവമാണ് നടന്നിരിക്കുന്നത് .ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ബാഗിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്.
കോഴിക്കോട് സ്വദേശി റഷീദിനെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെയാണ് കോലാലംപൂരിലേക്ക് പോകാനായാണ് റഷീദ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗിൽ നിശ്ചിത തൂക്കത്തിലധികം സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബാഗിൽ എന്താണെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുകയായിരുന്നു. ബോംബുണ്ട് എന്ന് പരിഹാസ രൂപേണ റഷീദ് മറുപടി നൽകി. ഉടൻതന്നെ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























