തിരുവനന്തപുരം കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലില്‍ 13 കാരന് പീഡനം

തിരുവനന്തപുരം കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലില്‍ 13 കാരന് പീഡനം. സംഭവത്തില്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേ കോളെജിലെ വിദ്യാര്‍ഥികളായ കിളിമാനൂര്‍ തട്ടത്തുമല സ്വദേശി ഷെമീര്‍ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിന് (22), അറബിക് കോളെജ് വൈസ് പ്രിന്‍സിപ്പല്‍ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്. വിവരം മറച്ചുവെച്ചതിനാണ് കോളെജ് വൈസ് പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തത്.
കല്ലമ്പലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. ഹോസ്റ്റലില്‍നിന്നു വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























