ഗുരുവായൂരില്‍ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍

ഗുരുവായൂരില്‍ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ് (45), കൊടുങ്ങല്ലൂര്‍ സ്വദേശി മാഹില്‍ (22) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ഇവര്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്.
പേരകം സ്വദേശി നിഖിലിന്റെ വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷണം പോയത്. നിഖിലിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























