ആശവര്‍ക്കര്‍ സമരസമിതി കോര്‍ഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി വീണ ജോര്‍ജ്

ആരോഗ്യമന്ത്രിയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ മന്ത്രിയുടെ ഭര്‍ത്താവ് തടഞ്ഞെന്ന ആശവര്‍ക്കര്‍ സമരസമിതി കോര്‍ഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി. ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറിയില്ല. തന്റെ ഭര്‍ത്താവ് താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ല. പത്തനംതിട്ടയിലെ വീട്ടിലേക്കും സമരക്കാര്‍ വന്നതായി അറിയില്ല. സംശയമുണ്ടെങ്കില്‍ സിസിടിവി പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് വെച്ച് ആശവര്‍ക്കര്‍മാരെ കണ്ടിരുന്നു, അവര്‍ നിവേദനം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























