മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കൊലപാതകശ്രമം

മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കോട്ടയ്ക്കലില്‍ സഹോദരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. തോക്കാംപാറയിലെ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. കടയുടമയുടെ പരാതിയില്‍ അബൂബക്കറിനെ കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
ഇന്ന് ഉച്ചയ്ക്ക് 12 30 ഓടെ തോക്കാം പാറയിലാണ് സംഭവം. ഉമ്മറും അബൂബക്കറും സഹോദരങ്ങളാണ്. ഇവര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് കടയില്‍ നില്‍ക്കുകയായിരുന്ന ഉമ്മറിന് നേരെ പിക്കപ്പ് ലോറി ഇടിച്ചു കയറ്റാന്‍ ആണ് ശ്രമിച്ചത്. ഉമ്മര്‍ ചാടി രക്ഷപെട്ടതിനാല്‍ ജീവന് രക്ഷിക്കാനായി.
എന്നാല്‍ ഇവിടെയുണ്ടായിരുന്ന ബംഗാള്‍ സ്വദേശി മന്‍സൂറിന് ഗുരുതരമായി പരുക്കേറ്റു. രണ്ടു തുടയെല്ലും പൊട്ടിയ മന്‍സൂറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ബൈക്കും കാറും ഇടിച്ചിട്ട ശേഷമാണ് അബൂബക്കര്‍ ലോറി കടയിലേക്ക് കയറ്റിയതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























