കേരളത്തില്‍ ഒരു ഗഡു ക്ഷേമപെന്ഷന് കൂടി അനുവദിച്ചു....

കേരളത്തില്‍ ഒരു ഗഡു ക്ഷേമപെന്ഷന് കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ 1600 രൂപ വീതം ലഭ്യമാകും.
മൂന്ന് ഗഡു ക്ഷേമപെന്‍ഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെന്ഷന് തുകയായ 1600 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.
അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് ധനവകുപ്പ് . ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വര്‍ഷം കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്ഷന് പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നുണ്ട്. രണ്ടു ശതമാനത്തില്‍ താഴെമാത്രമാണ് കേന്ദ്രത്തിന്റെ വിഹിതമുള്ളത്. 62 ലക്ഷം ക്ഷേമ പെന്ഷന് ഗുണഭോക്താക്കളില്‍ 6.8 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭ്യമാകുന്നത്.
കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാര്‍ദ്ധക്യ, വികലാംഗ, വിധവ പെന്ഷന് ഗുണഭോക്താക്കള്‍ക്കുമാത്രമാണ് നാമമാത്ര കേന്ദ്ര പെന്ഷന് വിഹിതമുള്ളത്. ഇതും കുടിശികയാണ്.
https://www.facebook.com/Malayalivartha

























