സ്‌കൂളിനുമുന്നില്‍ ഭീകരാന്തരീക്ഷം... നായരമ്പലത്ത് നടുറോഡില്‍ യുവാവിന്റെ പരാക്രമം; ഇഷ്ടികകൊണ്ട് ആളുകളെ എറിഞ്ഞു; നടുറോഡില്‍ യുവാവിന്റെ പരാക്രമം

വൈപ്പിനില്‍ നിന്നും ഒരു യുവാവിന്റെ പരാക്രമ വാര്‍ത്തയാണ് പുറത്ത് വരുന്നത്. നായരമ്പലത്ത് നടുറോഡില്‍ യുവാവിന്റെ പരാക്രമം. ഉടുമുണ്ട് അഴിക്കുകയും ഇഷ്ടികയെടുത്ത് ആളുകള്‍ക്ക് നേരെ എറിയുകയും ചെയ്തു. ഇടയ്ക്ക് ബസിന് മുകളില്‍ കയറിനില്‍ക്കുകയും ചെയ്തു. നായരമ്പലം ഭഗവതി വിലാസം സ്‌കൂളിനുമുന്നില്‍ ഒരു മണിക്കൂറോളമാണിയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.
ഭഗവതി വിലാസം സ്‌കൂളിനുമുന്നില്‍ ബസിറങ്ങിയതായിരുന്നു യുവാവ്. തുടര്‍ന്നായിരുന്നു പരാക്രമം. ഇതിനിടെ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുകയായിരുന്ന ബസിന് മുകളില്‍ കയറുകയും ചെയ്തു ഇയാള്‍. വിദ്യാര്‍ത്ഥികളടക്കം ഒട്ടേറെപ്പേര്‍ നില്‍ക്കുന്ന സ്ഥലത്താണ് യുവാവ് ഇങ്ങനെ ചെയ്തത്.
പോലീസില്‍ വിവരമറിയിച്ചിട്ടും അവര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഒരു മണിക്കൂറിനുശേഷം യുവാവ് മറ്റൊരു ബസില്‍ക്കയറി ഇവിടെനിന്ന് പോവുകയും ചെയ്തു. യുവാവ് അന്നാട്ടുകാരനല്ലെന്നും ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം പാലക്കാട് 16-കാരിയായ കുട്ടിയുടെ മുന്‍പില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ പ്രതിക്ക് നാല് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുതുക്കോട് തൊന്തി ഹൗസില്‍ നിജാമുദീനാണ് (27) ശിക്ഷിക്കപ്പെട്ടത്. ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സന്തോഷ് കെ. വേണുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയുടെ 50 ശതമാനം അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവിക്കണം.
2024 മെയ് 11 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയില്‍ അമ്മയോടൊപ്പം വീടിനു പുറത്തു വന്ന കുട്ടിയുടെ മുമ്പില്‍ മതിലിനു മുകളില്‍ കയറി നിന്ന് ലൈംഗിക പ്രദര്‍ശനം നടത്തി എന്നാണ് കേസ്. വടക്കഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ബെന്നിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സി.പി.ഒ. ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ടി.എസ്. ബിന്ദു നായര്‍ ഹാജരായി. സി.പി.ഒ. നിഷ മോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
അതേസമയം സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിറ്റുവെന്ന പരാതിയില്‍ വിദ്യാര്‍ഥി അറസ്റ്റിലായി. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയും തിക്കോടി സ്വദേശിയുമായ ആദിത്യദേവിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
ക്ലാസ് മുറികളില്‍നിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങള്‍ ആദിത്യദേവ് അവരറിയാതെ പകര്‍ത്തിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഇയാള്‍ ടെലഗ്രാമിലൂടെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കോളേജ് മാനേജ്മെന്റ് കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും പരാതി നല്‍കി. പിന്നാലെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിയെ സ്ഥാപനത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു.
അതേസമയം മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ചനടത്തിയ സംഭവത്തില്‍ ആസൂത്രണം നടത്തിയത് വീട്ടില്‍ത്താമസിച്ച യുവതിതന്നെയെന്നു സൂചന. നാലുമാസംമുന്‍പ് ക്ഷേത്രത്തില്‍വെച്ച് പരിചയപ്പെട്ട യുവതി കൃഷ്ണമ്മ ഒറ്റയ്ക്കാണു താമസിക്കുന്നതെന്നു മനസ്സിലാക്കി ഇവരോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെട്ട് സ്‌നേഹാന്വേഷണം നടത്തി വിശ്വാസം പിടിച്ചുപറ്റി. പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടിലെത്തിയ മൂവര്‍ സംഘമാണ് കൃഷ്ണമ്മയെ ആക്രമിച്ചത്. പിന്‍വാതിലിലൂടെയാണ് ഇവര്‍ അകത്തുകയറിയതെന്നാണ് പോലീസ് പറയുന്നത്.
"
https://www.facebook.com/Malayalivartha

























