ഗോള്‍ഫ് ക്ലബ് മരം മുറി കേസ്: തൊണ്ടി മുതല്‍ ഹാജരാക്കാന്‍ പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടുതല്‍ സമയം തേടി, ഏപ്രില്‍ 2 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

സര്‍ക്കാരിന്റെ ഉടമസ്ഥതയിലും അധീനതയിലുമുള്ള തലസ്ഥാനത്തെ കവഡിയാര്‍ ഗോള്‍ഫ് ക്ലബ് സ്ഥിതി ചെയ്യുന്ന 25.38 ഏക്കര്‍ ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ച കേസിലെ തൊണ്ടി മുതല്‍ ഹാജരാക്കാന്‍ പേരൂര്‍ക്കട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടുതല്‍ സമയം തേടി..ഏപ്രില്‍ 2 ന് ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടു.
പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫെബ്രുവരി 20 നകം ഹാജരാക്കാന്‍ കോടതി ജനുവരി 29 ന് ഉത്തരവിട്ടിരുന്നു. പോലീസ് സ്റ്റേഷനില്‍ കോടതി ഉത്തരവ് പ്രകാരം സൂക്ഷിച്ച തൊണ്ടി മുതലുകള്‍ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ ജനുവരി 29 ന് ആരംഭിക്കാനിരുന്ന വിചാരണ മുടങ്ങിയിരുന്നു. പോലീസ് തൊണ്ടിമുതലായ മരത്തടികള്‍ ഹാജരാക്കാത്തതിനാലാണ് വിചാരണ നിര്‍ത്തി വച്ചത്. പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫെബ്രുവരി 20 നകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്വേത ശശികുമാറിന്റേതാണുത്തരവ്. 2010 ല്‍ കോടതി ഉത്തരവ് പ്രകാരം കേസെടുത്ത പോലീസ് തൊണ്ടി മരത്തടികള്‍ കോടതിയില്‍ ഹാജരാക്കിയില്ല. 2013 ല്‍ ആരോ തീ വെച്ചു നശിപ്പിച്ചു. തെളിവു നശിപ്പിച്ചതിന് നാഗരാജ് വീണ്ടും 2013 ല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച പ്രകാരം കോടതി കേസെടുക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ക്രൈം 33/2013 നമ്പരായി കേസെടുത്ത പോലീസ് കത്തിയ തടിയുടെ അവശിഷ്ടങ്ങള്‍ ഠചീ.14/2013 തൊണ്ടിയായി ബന്ധവസിലെടുത്തു. ഈ തൊണ്ടിയാണ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. ഒന്നാം സാക്ഷിയായി കേസിലെ വാദിയായ അഡ്വ നെയ്യാറ്റിന്‍കര പി. നാഗരാജിനെ വിസ്തരിക്കാനായി ഉത്തരവിട്ട പ്രകാരം ജനുവരി 29 ന് നാഗരാജ് കോടതിയില്‍ ഹാജരായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ ഹാജരായി.
ഗോള്‍ഫ് ലിങ്ക്‌സ് സെക്രട്ടറി കവടിയാര്‍ സ്വദേശി രഘു ചന്ദ്രന്‍ നായരാണ് കേസിലെ പ്രതി. തിരുവനന്തപുരം നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്വേതാ ശശികുമാര്‍ ആണ് കേസ് വിചാരണ ചെയ്യുന്നത്. ക്ലബ് വളപ്പില്‍ നിന്നും മഹാഗണി, ഉലട്ടി, മഴ മരം തുടങ്ങിയ വൃക്ഷങ്ങള്‍ മുറിച്ചുവെന്നാണ് കേസ്. അസ്വ: നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ മോഷണക്കേസ് എടുക്കാന്‍ 2010 ഫെബ്രുവരി 2 നാണ് കോടതി പേരൂര്‍ക്കട പോലീസിനോട് ഉത്തരവിട്ടത്. പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മക്ക് തൂക്കു കയര്‍ വിധിച്ച ജില്ലാ ജഡ്ജി എ.എം. ബഷീറാണ് 2010 ല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആയിരിക്കെ കേസെടുക്കാന്‍ ഉത്തരവിട്ടത്. കൂടാതെ സമയ ബന്ധിതമായി അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചു വരുത്തി കേസന്വേഷണം നിരീക്ഷിക്കുകയും ചെയ്തു. പേരൂര്‍ക്കട പോലീസ് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ റോബര്‍ട്ട് ജോണി , ശിവാനന്ദന്‍ എന്നിവരാണ് കേസ് അന്വേഷിച്ച് രഘു ചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്ത് 2013 ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ 2016 ഫെബ്രുവരി 9 ന് തള്ളുകയും കേസ് നിലനില്‍ക്കുമെന്നും പ്രതി വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് അപ്പീല്‍ ( പ്രത്യേക അനുമതി അപ്പീല്‍ ഹര്‍ജി) തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതി വിചാരണ നേരിടാന്‍ ജസ്റ്റിസുമാരായ ജഗദീഷ് സിംഗ് ഖേഹര്‍ , സി . നാഗപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























