Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

തലസ്ഥാനം നടുങ്ങിയ അരുംകൊല... തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസ് , ജാമ്യം നിരസിക്കപ്പെട്ട് അഴിക്കുള്ളില്‍ കഴിയുന്ന കൊടും കുറ്റവാളി ലഹരിക്കടിമ അജീഷിന് മേല്‍ കുറ്റം ചുമത്തി , വിചാരണ ചെയ്യേണ്ട സാക്ഷികളുടെ പട്ടിക ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് മാര്‍ച്ച് 14 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

21 FEBRUARY 2025 07:51 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകക്കേസില്‍ ജാമ്യം നിരസിക്കപ്പെട്ട് അഴിക്കുള്ളില്‍ കഴിയുന്ന കൊടും കുറ്റവാളി ലഹരിക്കടിമ അജീഷിന് മേല്‍ വിചാരണക്കോടതി കുറ്റം ചുമത്തി. വിചാരണ ചെയ്യേണ്ട സാക്ഷികളുടെ പട്ടിക മാര്‍ച്ച് 14 ന് ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി പ്രസുന്‍ മോഹന്റേതാണുത്തരവ്.

നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് ഹരിഷ് ഭവനില്‍ അജീഷ് എന്ന സുബാഷ് (36) എന്ന പ്രതിക്ക് മേലാണ് കുറ്റം ചുമത്തിയത്.
അനവധി ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട് റൗഡി ലിസ്റ്റിലുള്ള അജീഷിന് ജാമ്യവുമില്ല. വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടെന്ന് വിലയിരുത്തിയ കോടതി പ്രതിയെ


കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും ഉത്തരവിട്ടു. അജീഷ് 2022 ഫെബ്രുവരി 26 മുതല്‍ റിമാന്റില്‍ കഴിയുകയാണ്.
പട്ടാപ്പകല്‍ ബൈക്കില്‍ വെട്ടു കത്തിയുമായി എത്തി ഹോട്ടലില്‍ അതിക്രമിച്ചു കയറി റിസപ്ഷന്‍ സീറ്റിലിരുന്ന റിസപ്ഷനിസ്റ്റിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കസേരയോട് ചേര്‍ത്ത് കഴുത്ത് പിടിച്ചു വെച്ച് തുരുതുരാ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 വെട്ടുകളേറ്റിട്ടുണ്ട്. റിസപ്ഷനിസ്റ്റ് നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെരുവ് സ്വദേശി അയ്യപ്പന്‍ എന്ന നീലന്‍ (34) ആണ് കൊല്ലപ്പെട്ടത്. കഞ്ചാവിനടിമയും അനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് അജീഷ്. ഇറച്ചിവെട്ടുന്ന ലാഘവത്തോടെ നടത്തിയ ക്രൂരവും മൃഗീയവും പൈശാചികവുമായ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി രണ്ടു സി സി റ്റി വി ക്യാമറ കണ്ണുകളാണെന്ന പ്രത്യേകതയും കേസിനുണ്ട്.


സംഭവത്തിന് മൂന്നു മാസം മുമ്പ് അജീഷ് ഭാര്യയുമൊത്ത് റൂം എടുക്കാന്‍ വന്നപ്പോള്‍ റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം പകയായുള്ള അരും കൊലയെന്നാണ് വിരോധ കാരണമായി പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. നെടുമങ്ങാട് സ്വദേശികള്‍ എന്തിനാണ് ഇവിടെ റൂമെടുക്കുന്നതെന്ന് ചോദിച്ച് റിസപ്ഷനിസ്റ്റ് അസഭ്യം പറഞ്ഞതും വൈകിട്ട് കുറച്ചു നേരം ഭാര്യയെ റൂമില്‍ കാണാത്തതിനാല്‍ മറ്റു റൂമുകളില്‍ ചെന്ന് ഭാര്യയെ തിരഞ്ഞത് റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതും ഭാര്യയെ റിസപ്ഷനിസ്റ്റ് ഒളിപ്പിച്ചു വച്ചതായ സംശയവും ആണ്

കൊലക്ക് കാരണമെന്നാണ് കേസ്. കുടുംബ പ്രശ്‌നമുണ്ടാവുമ്പോള്‍ ഇത്തരത്തില്‍ റൂമെടുക്കാറുണ്ടെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.


2022 ഫെബ്രുവരി 25 രാവിലെ 8.30 മണിക്കാണ് തലച്ചോറ് മരവിപ്പിക്കുന്ന സംഭവം നടന്നത്. രാവിലെ ഹോട്ടലിന് മുന്നില്‍ ബൈക്കിലെത്തിയ അജീഷ് വെട്ടുകത്തിയും ഒരു ബാഗുമായി ഹോട്ടലിനുള്ളിലേക്ക് കയറുന്നതിന്റെയും റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തിലും മുഖത്തും തുരുതുരെ വെട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി റ്റി വി യില്‍ ലഭിച്ചിരുന്നു.ഇയാള്‍ പെട്ടെന്ന് തന്നെ ബൈക്കില്‍ കയറി തിര്യെ പോകുകയും ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന റൂം ബോയി ശ്യാം മാലിന്യം കളയാനായി പുറത്തേക്ക് പോയിരുന്നു. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസപ്ഷനിസ്റ്റിനെയാണ് കണ്ടത്.


മാടസ്വാമി -വേലമ്മാള്‍ ദമ്പതികളുടെ രണ്ടാമത്തെ മകനും അവിവിവാഹിതനുമാണ്. ചിദംബരം , ശിവപ്രിയ എന്നിവരാണ് സഹോദരികള്‍. കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു.

അജീഷ് നെടുമങ്ങാട് , ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധികളിലുള്ള കൊലക്കേസുകളിലെ പ്രതിയാണ്. ഭാര്യ ഷീബ 2021 ല്‍ കരമന തളിയല്‍ സൂപ്പര്‍ പ്രിയ അപ്പാര്‍ട്ട്‌മെന്റിലെ അനാശാസ്യ കേന്ദ്രത്തില്‍ പെണ്‍വാണിഭ സംഘക്കുടിപ്പകയാല്‍ വലിയശാല സ്വദേശിയും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് തലവനുമായ വൈശാഖിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ്. ഷീബയുടെ സംഘം വൈശാഖിന് സമാനമായി വാണിഭം നടത്തുന്നത് തന്റെ വരുമാനം കുറയുമെന്ന് മനസിലാക്കി വിവരം പോലീസിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഷീബയുടെ കൂട്ടാളിയായ നവീന്‍ സുരേഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. നിത്യവും കഞ്ചാവുപയോഗിക്കുന്ന അജീഷിന്റെ പേരില്‍ 9 ക്രിമിനല്‍ കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ 2019 ല്‍ വെട്ടിക്കൊന്ന കേസിലും 2021 ല്‍ ആറ്റിങ്ങല്‍ കോരാണിയില്‍ ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് ഉപയോഗിച്ച ശേഷം അക്രമ സ്വഭാവം കാട്ടുകയെന്നത് അജീഷിന്റെ രീതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ ജോലിക്കു പോകുന്ന ഇയാള്‍ തിര്യെ വരുമ്പോഴെല്ലാം ഇതേ ഹോട്ടലില്‍ താമസിക്കുക പതിവാണ്.

കൊലപാതക സി സി റ്റി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ നെടുമങ്ങാട് പോലീസ് പ്രതി അജീഷാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കല്ലിയോടുണ്ടെന്ന് മനസിലാക്കി. കൊലക്ക് ശേഷം തിരികെ കല്ലിയോടെത്തി വസ്ത്രങ്ങള്‍ മാറി ആനാകോട്ടെ ആളൊഴിഞ്ഞ പാലത്തില്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുകയായിരുന്ന ഇയാളെ ഉച്ചയ്ക്ക് 12 മണിക്ക് നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീപ്പ് അകലെ നിര്‍ത്തി ഒരു ബൈക്കില്‍ പില്യന്‍ റൈഡറായി ചെന്ന് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ പൊടുന്നനെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പോലീസിന് കൈമാറി.

റിസപ്ഷനിസ്റ്റ് മരിച്ചത് പോലീസില്‍ നിന്നറിഞ്ഞപ്പോള്‍ അപ്പോള്‍ താന്‍ സ്റ്റാറായല്ലോയെന്നും മറ്റു രണ്ടു പേരെയും കൂടി അന്നേ ദിവസം കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (2 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (3 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (4 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (4 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (4 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (5 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (6 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (6 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (7 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (8 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (8 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (8 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (8 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (8 hours ago)

Malayali Vartha Recommends