തിരുവനന്തപുരത്ത് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ അനൂപ് ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയില്‍ ഓട്ടം കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുന്ന വഴിയില്‍ അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപത്തായി ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ അനൂപിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. അവനവഞ്ചേരി സ്കൂള്‍ വാന്‍ ഡ്രൈവര്‍ കൂടിയാണ് മരണപ്പെട്ട അനൂപ്.
https://www.facebook.com/Malayalivartha

























