അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്റെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുന്നുവെന്ന് സൂചന

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്റെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുന്നുവെന്ന് സൂചന. മസ്തകത്തിലെ ആഴത്തിലുള്ള മുറിവിന് ചികിത്സ നല്‍കുന്നുണ്ടെങ്കിലും അണുബാധ തുമ്പിക്കൈയിലേക്കും പടര്‍ന്നിരിക്കുകയാണ്. ആനയ്ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 30ശതമാനം മാത്രമേ രക്ഷപ്പെടാനായി സാധ്യതയുള്ളൂ.
മരുന്ന് നല്‍കുന്നത് കുത്തിവച്ചും സ്പ്രേ ചെയ്തുമാണ് . ആന കൃത്യമായി തന്നെ ഭക്ഷണം എടുക്കുന്നുണ്ട്. മൂന്നു ദിവസത്തെ നിരീക്ഷണത്തിനു ശേഷം മാത്രമേ ആരോഗ്യ നിലയുടെ പുരോഗതി വിലയിരുത്താനാകൂവെന്നും ഡോ. അരുണ്‍ സക്കറിയ അറിയിച്ചു. മസ്തകത്തിലെ മുറിവുണങ്ങുന്നതുവരെ ചികിത്സ തുടരും. കോടനാട് ആനപരിപാലന കേന്ദ്രത്തില്‍ അരിക്കൊമ്പനായി നിര്‍മ്മിച്ച കൂട്ടിലാണ് ആന ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha

























