ആലപ്പുഴയില്‍ വീട്ടമ്മ വാടക വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... ഭര്‍ത്താവ് കസ്റ്റഡിയില്‍

ആലപ്പുഴയില്‍ വീട്ടമ്മ വാടക വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... ഭര്‍ത്താവ് കസ്റ്റഡിയില്‍. കായംകുളം പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തില്‍ രാജേശ്വരിയമ്മയെ (48) യാണ് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഭര്‍ത്താവ് ശ്രീവത്സന്‍ പിള്ളയെ (53) കായംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാനായി ശ്രമിച്ചതായിരുന്നുവെന്ന് പൊലീസ് .
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് രണ്ടു പേരും ജീവനൊടുക്കുവാനായി ശ്രമിച്ചത്. രാജേശ്വരിയമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കി. എന്നാല്‍ ഭാര്യയുടെ കഴുത്തു മുറുക്കിയപ്പോള്‍ വായില്‍ നിന്നും രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സന്‍ ആത്മഹത്യ ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനായി തീരുമാനിച്ച് റോഡില്‍ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. തുടര്‍ന്ന് വീണ്ടും വീട്ടിലെത്തി മുമ്പ് തീരുമാനിച്ചതുപ്രകാരം ഷാള്‍ കഴുത്തില്‍ കുരുക്കി ഇരുവരും ആത്മഹത്യയ്ക്ക് ശ്രമം നടത്തി.
ഭാര്യ മരിച്ചതോടെ ഭയന്നുപോയ ശ്രീവത്സന്‍ പിള്ള വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ശ്രീവത്സന്‍ പിള്ളയും രാജേശ്വരിയമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇവരുടെ രണ്ടു പെണ്മക്കള് പൂനയിയാല് ജോലി ചെയ്യുന്നത്.
രാജേശ്വരിയമ്മയുടെ സഹോദരിയുടെ വീട്ടിലാണ് ഇവര്‍ രാത്രികാലങ്ങളില്‍ ചിലവഴിക്കാറുള്ളത്. ഇവിടേക്ക് രാത്രിയില്‍ എത്താത്തിതിനെ തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ വാടകവീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തിനൊടുവില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























