Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കൊല്ലം അഞ്ചലിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; മഴുവുമായി സ്വകാര്യ ബസിൽ കയറി അക്രമം നടത്തി വിദ്യാർത്ഥി...

21 FEBRUARY 2025 03:43 PM IST
മലയാളി വാര്‍ത്ത

നാടിനെ ഭീതിയിലാക്കി കൊല്ലം അഞ്ചലിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. കോട്ടുക്കൽ വയലായിൽ പരീക്ഷ എഴുതാൻ ബസ്സിൽ വന്നിറങ്ങവേയാണ് പ്ലസ് വൺ - പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘട്ടനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെയാണ് ഡോ. വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ്ടൂ വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. നേരത്തെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

കൊല്ലത്ത് മർദനമേറ്റ വിദ്യാർഥി മഴുവുമായി സ്വകാര്യ ബസിൽ കയറി അക്രമം നടത്തിയത്‌ ആശങ്കയ്ക്കിടയാക്കി. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കൊല്ലം നഗരത്തിൽ സംഘർഷമുണ്ടായത്. കടപ്പാക്കട ടി.കെ.ഡി.എം.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളും അമ്മച്ചിവീട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയും തമ്മിൽ ബുധനാഴ്ച സംഘർഷമുണ്ടായിരുന്നു. ഇത് ചോദ്യംചെയ്യാൻ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഇരുപതോളം വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ അമ്മച്ചിവീട് സ്വദേശിയുടെ വീട്ടിലെത്തി. ഇവിടെവെച്ച് ഇവർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. വിദ്യാർഥികൾ വീട് തല്ലിത്തകർക്കുകയും ചെയ്തു.


ഇതിനുശേഷം വിദ്യാർഥികൾ തങ്കശ്ശേരി-ഇളമ്പള്ളൂർ റൂട്ടിൽ ഓടുന്ന ബസിൽ മടങ്ങിപ്പോയി. ബസ് ഹൈസ്കൂൾ ജങ്ഷനിലെത്തിയപ്പോൾ അമ്മച്ചിവീട് സ്വദേശി കൈയിൽ ചെറിയ മഴുവുമായി ബസിൽ ചാടിക്കയറി. മഴു ഉപയോഗിച്ച് വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അഭിഭാഷകനായ സജ്ജുവിന്റെ ബാഗിൽ വെട്ടേറ്റു. ഇതോടെ ബസ് യാത്രക്കാരും ഭീതിയിലായി. ഇവർ അക്രമിയെ തടഞ്ഞുവെച്ച് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു.

ഇവിടെനിന്ന് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും മൊഴിയെടുത്തശേഷം വിദ്യാർഥികളെയും അക്രമിയെയും വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷമാണ് വിട്ടയച്ചത്. അഭിഭാഷകന്റെ പരാതിപ്രകാരം അക്രമിക്കെതിരേ വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.


കടയ്ക്കലിനടുത്ത് വയലായിലെ ഡോ. വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്കു പരിക്കേറ്റു. ഒട്ടേറെപ്പേർക്ക് മർദനമേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്‌ടു വിദ്യാർഥികൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി.

പ്ലസ്‌ വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ഏറെനാളായി തർക്കം നിലനിൽക്കുകയായിരുന്നു. പ്ലസ്‌ വൺ വിദ്യാർഥിയുടെ ഉടുപ്പിന്റെ കൈവണ്ണം കൂടിയതു ചോദ്യംചെയ്തതിനെത്തുടർന്ന് ഇവിടെ മുൻപ്‌ സംഘർഷം നടന്നിരുന്നു. ഈ കേസ് പോലീസ് സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഇരുകൂട്ടരും സോഷ്യൽ മീഡിയവഴി വാക്കേറ്റവും അസഭ്യംവിളിയും നടന്നു. തുടർന്നാണ് വ്യാഴാഴ്ച പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥികളെ കൂട്ടമായി എത്തിയ പ്ലസ്ടു വിദ്യാർഥികൾ മർദിച്ചത്. മർദനമേറ്റ വിദ്യാർഥികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

സോഷ്യൽ മീഡിയ വഴിയായിരുന്നു പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടൂ വിദ്യാർത്ഥികളും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഇതിനെ തുടർന്നാണ് ഇന്നലെ പരീക്ഷയ്ക്ക് സ്കൂളിനു മുന്നിൽ ബസ്സിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ കൂട്ടമായി എത്തിയ പ്ലസ് ടൂ വിദ്യാർത്ഥികൾ മർദിച്ചത്. പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർഥികളുടെ തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നടക്കുന്നുണ്ടായിരുന്നു.

പ്ലസ് വൺ വിദ്യാർഥികൾ സ്കൂൾ യൂണിഫോമായ ഹാഫ് കൈ ഷർട്ട് ധരിക്കാത്തത് പ്ലസ് ടു വിദ്യാർഥികൾ ചോദ്യംചെയ്തതാണ് തർക്കത്തിന് തുടക്കം. ഇതു പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം ഒത്തുതീർപ്പാക്കിയെന്നും മർദനമേറ്റ വിദ്യാർഥികൾ പറയുന്നു.

അതിനിടെ,സമൂഹമാധ്യമത്തിൽ പ്ലസ്‌വൺ വിദ്യാർഥികൾ പങ്കുവച്ച ഫോട്ടോയിൽ പ്ലസ്ടു വിദ്യാർഥികൾ മോശം കമന്റിട്ടതിന്റെ പേരിൽ വാക്കേറ്റവും അസഭ്യം വിളിയും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെ മുതിർന്ന വിദ്യാർഥികൾ മർദിച്ചത്. മർദനമേറ്റ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകി.സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയ്ക്കൽ പൊലീസ് അധ്യാപകരിൽ നിന്ന് വിവരങ്ങൾ തേടും. കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനും തീരുമാനമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (2 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (3 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (3 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (4 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (4 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (5 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (6 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (6 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (7 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (7 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (7 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (8 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (8 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (8 hours ago)

Malayali Vartha Recommends