വിഴിഞ്ഞം തുറമുഖത്തില്‍ അദാനി ഗ്രൂപ്പ് വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു; വിഴിഞ്ഞത്തേക്ക് അദാനിയുടെ 20000 കോടി നിക്ഷേപം കൂടി

വിഴിഞ്ഞം തുറമുഖത്തില്‍ അദാനി ഗ്രൂപ്പ് നിലവിലെ 5000 കോടിയുടെ നിക്ഷേപത്തിന് പുറമെ 20000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നടത്താന്‍ പോകുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 30000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന ഇന്‍വസ്റ്റ് കേരളയുടെ ഉദ്ഘാടന ചടങ്ങിലാണ് കരണ്‍ അദാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5500 കോടിയുടെ നിക്ഷേപം നടത്തുമെന്നും കരണ്‍ അദാനി പറഞ്ഞു. നിലവിലെ യാത്രികരുടെ എണ്ണം 4.5 മില്യണില്‍ നിന്ന് 12 മില്യണായി ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമായ വികസിത ഭാരത് ലക്ഷ്യം കാണണമെങ്കില്‍ പ്രാദേശിത തലങ്ങളിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കഴിയണം. കേരളം അത്തരത്തില്‍ ആസൂത്രിതമായ നിക്ഷേപത്തിലൂടെ വികസനം കൊണ്ടുവരാം കഴിയും എന്നതിന് മികച്ച ഉദാഹരണമാണെന്ന് കരണ്‍ വ്യക്തമാക്കി.
കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കാണ് (ഐ.കെ.ജി.എസ്) ഇന്ന് തുടക്കമായത്. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രൗഡഗംഭീര ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍ വാസവന്‍, എം.ബി രാജേഷ്, ബഹ്‌റൈന്‍, അബുദാബി, സിംബാബ്വേ മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.
വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന് ഉച്ചകോടിയില്‍ സംരംഭകര്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കും. വ്യവസായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന സമഗ്രചട്ട ഭേദഗതി ഉടനുണ്ടാകും. ഇതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്ററായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി സംരംഭകരെ അറിയിച്ചു. വ്യവസായങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. റോഡ്, റെയില്‍ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കി. ദേശീയ പാതകള്‍ മാത്രമല്ല എല്ലാ റോഡുകളുടെയും വികസനം ഉറപ്പാക്കി. പവര്‍കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഭൂമി കിട്ടാത്തതിന്റെ പേരില്‍ ഒരു നിക്ഷേപകനും കേരളത്തില്‍ നിന്ന് മടങ്ങേണ്ടി വരില്ല. 100ല്‍ 87 കേരളീയര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇത് ദേശീയ ശരാശരിക്കും മുകളിലാണെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























