Widgets Magazine
21
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ട അതിതീവ്ര മഴയില്‍ കനത്ത നാശനഷ്ടം...ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി


ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ ; 1,20,000 രൂപ വരെ ശമ്പളം


സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; നാട്ടിൽ തന്നെ അധ്യാപകരാകാം


കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ


കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല....

ഷാഫി പറമ്പില്‍ എം.പി ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

21 FEBRUARY 2025 10:36 PM IST
മലയാളി വാര്‍ത്ത

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ ഷാഫി പറമ്പില്‍ എംപി ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മത് ഖാന്‍ സൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മക്കയില്‍ ഇന്ത്യന്‍ സ്‌കൂള്‍ (കമ്മ്യൂണിറ്റി സ്‌കൂള്‍) ആരംഭിക്കുക എന്ന ദീര്ഘനാളായുള്ള ആവശ്യം വിശദമായി ചര്‍ച്ച ചെയ്തു. ഹജ്ജ് വേളയില്‍ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങള്‍ ഉന്നയിക്കപ്പെട്ടു.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍, ഹാജിമാരുടെ വിമാനയാത്രാ നിരക്കിലുള്ള വര്‍ധന, വിവിധ കാരണങ്ങള്‍ മൂലം നിയമക്കുരുക്കില്‍ പെടുന്ന ഇന്ത്യക്കാര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കോണ്‍സുല്‍ ജനറലുമായുള്ള ചര്‍ച്ചയില്‍ പ്രതിബാധിച്ചു.

ജിദ്ദയില്‍ നിന്നും മക്കയില്‍ നിന്നും നിരവധി സാധാരണക്കാര്‍ എംപി യെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയുമുണ്ടായി. ഗവണ്മെന്റ് തലത്തില്‍ വിദേശകാര്യ വകുപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലും കോണ്‍സുലേറ്റ് / എംബസി ഇടപെടേണ്ട വിഷയങ്ങളില്‍ അങ്ങിനെയും ചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. കോണ്‍സുല്‍ ജനറലിനോടൊപ്പം ഹജ്ജ് കോണ്‍സുല്‍ ജലീലുമുണ്ടായിരുന്നു.

ഒഐസിസി റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍, ഒഐസിസി നേതാക്കളായ ആസാദ് പോരൂര്‍, ശരീഫ് അറക്കല്‍, സഹീര്‍ മാഞ്ഞാലി, രാധാകൃഷ്ണന്‍ കാവുമ്പായ്,അലി തേക്ക് തോട്, മനോജ് മാത്യു, ഷൗക്കത്ത് പരപ്പനങ്ങാടി, ഷമീര്‍ നദ്വി കുറ്റിച്ചല്‍, ഹര്‍ഷദ് ഏലൂര്‍ എന്നിവര്‍ ഷാഫി പറമ്പില്‍ എംപി യെ അനുഗമിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ  (7 minutes ago)

യാത്രയായി മണിക്കൂറുകള്‍ക്കുശേഷം ദുരന്ത വാര്‍ത്ത....  (14 minutes ago)

ബാലെ നൃത്തസംവിധായകന്‍ യൂറി ഗ്രിഗറോവിച്ച്  (53 minutes ago)

ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ അന്തരിച്ചു  (1 hour ago)

ഇടിമിന്നലേറ്റ് മരിച്ചു....  (1 hour ago)

പിറന്നാള്‍ ആഘോഷമാക്കാനുള്ള തിരക്കില്‍ ആരാധകര്‍  (1 hour ago)

ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍...  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക്‌ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുന്നു.  (2 hours ago)

പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.  (2 hours ago)

മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (2 hours ago)

വയറിന് കുത്തേറ്റ സുജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ....  (3 hours ago)

മരത്തിന്റെ ശിഖരം മുറിഞ്ഞു വീണു മരിച്ചു  (3 hours ago)

പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ് സൂചന  (3 hours ago)

വ്യവസ്ഥകള്‍ പാലിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാം... .  (4 hours ago)

Malayali Vartha Recommends