നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ.. കിടപ്പുമുറി രംഗങ്ങള്‍ പുറത്ത് വിടുമെന്നും തന്നെ ബാല ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെടുത്തൽ..

ഭാര്യ കോകിലയെയും കൂട്ടി പുതിയ യൂട്യൂബ് ചാനലും തുടങ്ങി വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന തിരക്കിലായ ബാലയ്‌ക്കെതിരെ മുൻഭാര്യമാരായ അമൃതാ സുരേഷും എലിസബത്ത് ഉദയനും ഏതാണ്ട് ഒരേ സമയം പ്രതികരണവുമായി വീണ്ടും. കോടതിയിൽ കേസ് നടക്കുന്ന വേളയിൽ ചില രേഖകളിൽ തിരിമറി നടത്തിയാണ് ബാല കേസ് നടത്തിയത് എന്നായിരുന്നു അമൃത വീണ്ടും നൽകിയ കേസിലെ വാദം. മകളുടെ ഇൻഷുറൻസ് പോളിസിയിലും ബാല തിരിമറി നടത്തിയതായി അമൃതാ സുരേഷ് ആരോപിച്ചു. കുഞ്ഞിന്റെ പഠനത്തിനോ വിവാഹത്തിനോ പോലും ധനസഹായം നൽകില്ല എന്ന ഉറപ്പിന്മേലായിരുന്നു അമൃതയും ബാലയും പിരിഞ്ഞത് എന്ന് വളരെ മുൻപേ വാർത്തവന്നിരുന്നു.
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറി രംഗങ്ങള്‍ പുറത്ത് വിടുമെന്നും തന്നെ ബാല ബലാത്സംഗം ചെയ്തുവെന്നും എലിസബത്ത് പറയുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബാല ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് താഴെ എലിസബത്ത് പങ്കുവെച്ച കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.'പഴയ കാര്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞും ഞങ്ങളുടെ കിടപ്പുമുറി വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞും വിഷാദരോഗത്തിന് ഞാന്‍ മരുന്ന് കഴിച്ചിട്ടുണ്ടെന്നും പറഞ്ഞും അയാള്‍ നിരന്തരം എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. അയാള്‍ എന്നെ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു. അയാള്‍ ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ട്.
പേടികൊണ്ട് എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി പറഞ്ഞു. ഞാന്‍ മരുന്ന് മാറി നല്‍കിയെന്ന് അയാള്‍ പറയാതെ പറഞ്ഞു.- എലിസബത്ത് കുറിച്ചു.രണ്ടാഴ്ച മുമ്പ് ബാലയും ഭാര്യ കോകിലയും ഒരു തമിഴ് യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇതില്‍ വിവാഹത്തെക്കുറിച്ചടക്കം സംസാരിച്ചിരുന്നു. പിന്നാലെ നിരവധി ആളുകള്‍ ബാലയുടെ വിവാഹജീവിതത്തെക്കുറിച്ച് കമന്റുകളുമായി എത്തി. അത്തരമൊരു കമന്റില്‍, ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ രോഗിയായ ബാലയെ എലിസബത്ത് വശീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചിരുന്നു.ഇതിന് മറുപടിയായാണ് എലിസബത്ത് ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയത്.
https://www.facebook.com/Malayalivartha

























