കുടുമ്പത്തോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ കയറിയ ആകാശ് ചോപ്രക്ക് നല്‍കേണ്ടിവന്നത് ഏഴു ലക്ഷത്തിന്റെ ഹോട്ടല്‍ ബില്ല് ആ ബില്ലിനെ ഐഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇത് ആഹാരം തന്നെയാണോ കഴിച്ചത് ഇങ്ങനെ അറിയാതെയെങ്കിലും ചോദിച്ചുപോകും ഈ ഹോട്ടല്‍ ബില്ല് കണ്ടാല്‍. ഒരു നേരത്തെ ഭക്ഷണത്തിനു ഏഴു ലക്ഷത്തോളം രൂപയാണ് ബില്ലായത്. ഇത്രയും ഭീമമായ തുകയ്ക്ക് ഭക്ഷണം കഴിച്ചത് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ്.
കഴിച്ച ഭക്ഷണത്തിന്റെ ബില്ല് ചോപ്ര തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ബില്ലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു. നടുക്കത്തോടെയാണ് ചോപ്രയുടെ ബില്ല് എല്ലാവരും നോക്കിക്കണ്ടത്. ഇത്രയും വലിയ തുക ഈടാക്കിയത് ഏത് ഹോട്ടലാണെന്നായിരുന്നു എല്ലാവരും തിരക്കിയത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുളള ഹോട്ടലിലാണ് ആകാശ് ചോപ്ര കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ കയറിയത്.
210 ഇന്തോനേഷ്യന്‍ റുപ്പിയാ (ഐഡിആര്‍) നമ്മുടെ ഒരു രൂപയുടെ മൂല്യമാണുള്ളത്. അതായത് ഭക്ഷണത്തിനു 3,334 ഇന്ത്യന്‍ രൂപ മാത്രമാണ് ആയത്. ആരാധകരെ പറ്റിക്കാന്‍ വേണ്ടിയായിരുന്നു ബില്ല് ഷെയര്‍ ചെയ്തതെന്നായിരുന്നു ആകാശ് ചോപ്രയുടെ വെളിപ്പെടുത്തല്‍.

https://www.facebook.com/Malayalivartha

























