ചെന്താമരയുടെ ലിസ്റ്റിൽ ഇനിയും ആളുകൾ ബാക്കിയുണ്ട്; . ഇവിടുത്തെ നീതി -നിയമ വ്യവസ്ഥിതി എത്ര മേൽ ദുർബ്ബലം ആണെന്ന് ഇവന് അറിയാം; ഇതിനെ ഒക്കെ ഇത്രയും നാൾ ഈ ഭൂമിക്ക് മേലെ വച്ചോണ്ട് ഇരുന്നത് തന്നെ തെറ്റ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ചെന്താമരയുടെ ലിസ്റ്റിൽ ഇനിയും ആളുകൾ ബാക്കിയുണ്ട്. ഇവിടുത്തെ നീതി -നിയമ വ്യവസ്ഥിതി എത്ര മേൽ ദുർബ്ബലം ആണെന്ന് ഇവന് അറിയാം. ഇതിനെ ഒക്കെ ഇത്രയും നാൾ ഈ ഭൂമിക്ക് മേലെ വച്ചോണ്ട് ഇരുന്നത് തന്നെ തെറ്റെന്ന് തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- ഇവനൊക്കെ വേണ്ടി കോടതിയിൽ ഹാജരാകുന്ന ആ കറുത്ത കുപ്പായക്കാരെ ഓർത്ത് ലജ്ജ തോന്നുന്നു.
സമരത്തിൽ പങ്കെടുക്കുന്ന മനുഷ്യരെ നിർദ്ദയം തല്ലിച്ചതയ്ക്കാനും ആജീവനാന്തം കിടപ്പ് രോഗിയാക്കാനും ഒക്കെ നമ്മുടെ പോലീസ് ഏമാന്മാർക്ക് നല്ല തിണ്ണമിടുക്ക് ആണ്. എന്നാൽ ഇവനെ പോലുള്ള നരഭോജികളെ തൊടാൻ ഭയവും. സത്യത്തിൽ മൂന്നാം മുറ പ്രയോഗിച്ചു എഴുന്നേൽക്കാൻ വയ്യാത്ത സ്ഥിതിയിലാക്കണം ഇവനെ പോലുള്ള സൈക്കോകളെ.
ദയയുടെ ഇറ്റ് കണിക പോലും എന്തെന്ന് അറിയാത്ത ഇവനെ പോലുള്ള സൈക്കോ കൊടും ക്രിമിനലിനെയൊക്കെ തീറ്റിപ്പോറ്റുന്നതും നമ്മുടെയൊക്കെ നികുതിപ്പണം കൊണ്ടാണല്ലോ.
ഇനിയും ജാമ്യം കൊടുക്കട്ടെ കോടതി.!! ഇനിയും നിരപരാധികൾ പിടഞ്ഞു ഒടുങ്ങട്ടെ.!! ഇനിയും ആ കുടുംബത്തിൽ ആ രണ്ട് പിള്ളേർ കൂടി ബാക്കിയുണ്ടല്ലോ. എന്ത് വൃത്തികെട്ട വ്യവസ്ഥിതിയാണ് അല്ലേ? സത്യത്തിൽ ആ നാട്ടിൽ തണ്ടുറപ്പ് ഉള്ള ആണുങ്ങൾ ഒന്നും ഇല്ലേ???
https://www.facebook.com/Malayalivartha

























