കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയുമാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐടി റൗണ്ട് ടേബിളിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയുമാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐടി റൗണ്ട് ടേബിളിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയുമാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐടി റൗണ്ട് ടേബിളിൽ നിന്നും ലഭിച്ചത്.
ആഗോള ഐടി വ്യവസായത്തിന്റെ നേതൃനിരയിലുള്ള നിരവധി പ്രഗ്ദ്ഭരുമായി സംവദിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചു. ഐടി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പു നൽകി. നമ്മുടെ ഐടി വ്യവസായത്തെ നൂതനമാക്കാനും വിപുലപ്പെടുത്താനും ആവശ്യമായ സഹകരണങ്ങൾക്ക് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴിയൊരുക്കും.
https://www.facebook.com/Malayalivartha

























