യുകെയിലേക്ക് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ദമ്പതികള്‍ തട്ടിയെടുത്തത് 44 ലക്ഷം; ഭര്‍ത്താവിന്റെ അറസ്റ്റിന് പിന്നാലെ വീഡിയോയുമായി വ്ളോഗറായ ഭാര്യയും എത്തി

യുകെയിലേക്ക് കെയര്‍ ടേക്കര്‍ വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയ കേസില്‍ വ്ളോഗറുടെ ഭര്‍ത്താവ് പിടിയില്‍. മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോണ്സണ് സേവ്യര്‍(51) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഭാര്യ അന്ന ഗ്രേസ് ഓസ്റ്റിന്‍ കേസില്‍ പ്രതിയാണ്. യുവതി മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്നാണ് സൂചന. 2023 ഓഗസ്റ്റിനും 2024 മേയ് മാസത്തിനുമിടയില്‍ 44,71,675 രൂപ സേവ്യറും അന്നയും കൂടി തട്ടിയെടുത്തെന്നാണ് പരാതി.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇവരുടെ പരസ്യത്തില്‍ വീണുപോയവരാണ് തട്ടിപ്പിനിരയായത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കിനല്‍കാമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിപ്പിക്കാമെന്നും ദമ്പതികള്‍ വാഗ്ദാനം ചെയ്തെന്നാണ് പരാതിയിലുള്ളത്.
ഭര്‍ത്താവിന്റെ അറസ്റ്റിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് അന്ന സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഒരു വീഡിയോ ചെയ്തതിന്റെ ഭാഗമായിട്ടാണ് നിലവിലുള്ള കേസ്. പൊലീസ് വിളിച്ചപ്പോഴെല്ലാം സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. കേസുമായി ഭര്‍ത്താവിന് ബന്ധമില്ല. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറയാനാകില്ല.'- അന്ന പറഞ്ഞു. എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
https://www.facebook.com/Malayalivartha

























