കണ്ണീര്‍ക്കാഴ്ചയായി... കൊച്ചി കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... കൊച്ചി കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് മരിച്ചത്.
അപകടത്തിന് കാരണം അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണെന്ന ആരോപണവുമായി നാട്ടുകാര്‍ രം?ഗത്തെത്തി. ഇന്നലെ ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്.റോഡിന്റെ ഒരു ഭാഗത്ത് ടാറും ഒരു ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടയും പതിച്ചിരിക്കുകയാണ്. ഇതിന് രണ്ടിനും ഇടയില്‍ ഉയരവ്യത്യാസമുണ്ട്.
ഇവിടെ തട്ടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറില്‍ നിന്നും തെറിച്ചുവീണ യുവതി കാറിനടിയിലാണ് ചെന്നുപെട്ടത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ യുവതിയുടെ മരണം സംഭവിച്ചിരുന്നു. . അപകടം സംഭവിച്ച സ്ഥലം ഇറക്കമാണ്. കൂടാതെ വളവുമാണ്. ഇവിടെ ഇന്റര്‍ലോക്കും റോഡും തമ്മില്‍ ഉയരവ്യത്യാസമുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഇവിടെ മിക്കവാറും അപകടത്തില്‍പെടാറുണ്ട്. ഈ സ്ഥലത്ത് ഇതിന് മുമ്പും വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു .
"
https://www.facebook.com/Malayalivartha

























