തീ പടരുന്നതു കണ്ട് ഓടിയെത്തിയെങ്കിലും.... കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് തനിച്ചായിരുന്ന വയോധിക മരിച്ചു....

തീ പടരുന്നതു കണ്ട് ഓടിയെത്തിയെങ്കിലും.... കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. നാരായണി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. വീട്ടില്‍നിന്ന് തീ ആളിപ്പടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരമറിഞ്ഞത്.
തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് അഗ്നിരക്ഷാസേനയും പൊലീസും എത്തി. നാരായണിയുടെ ഭര്‍ത്താവ്: കൃഷ്ണന്, മകന്: കെ.കെ.മോഹനന് (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം)
"
https://www.facebook.com/Malayalivartha

























