ആശുപത്രിയില്‍ പോയി മടങ്ങവേ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

ആശുപത്രിയില്‍ പോയി മടങ്ങവേ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ നെടുപുഴയിലാണ് സംഭവം. ആലത്തൂര്‍ എരിമയൂര്‍ സൂര്യന് കുളമ്പ് വീട്ടില്‍ പുഷ്പലത (57) ആണ് മരിച്ചത്. എറണാകുളത്ത് ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.
ഭര്‍ത്താവ്: ബാലചന്ദ്രന്,മക്കള്‍: അഭിജിത്ത് (കാനഡ), അഭിരാമി (ഖത്തര്‍). മരുമക്കള്‍: അഞ്ജു, രാഖില്‍. സഹോദരങ്ങള്‍: ധനിക, സരള.
അതേസമയം മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് സ്റ്റേഷന് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം... ഒറ്റശേഖരമംഗലം ഇടവാല്‍ ആര്യങ്കോട് വീട്ടില്‍ ചന്ദ്രശേഖരന് നായര്‍ - അനിത ദമ്പതികളുടെ ഇളയമകന് അനു ശേഖറാണ് (31) മരിച്ചത്.
മധുര ഡിവിഷനിലെ കല്ലുകുടി റെയില്‍വേ സ്റ്റേഷന് മാസ്റ്ററായിരുന്നു. തിരുച്ചി വിരുത് നഗറിലായിരുന്നു അപകടം. അവധി കഴിഞ്ഞ് ബുധനാഴ്ച വൈകുന്നേരമാണ് അനു വീട്ടില്‍ നിന്ന് മടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് വിരുത് നഗറിലെത്തി. അവിടെ നിന്ന് കല്ലുകുടിയിലേക്ക് പോകാന്‍ ചെങ്കോട്ട- ഈറോഡ് എക്സ്പ്രസില്‍ ചാടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്.
വാതിലിനോട് ചേര്‍ന്നുള്ള കമ്പിയില്‍ പിടികിട്ടാതെ കാല്‍വഴുതി പ്ലാറ്റ്ഫോമില്‍ തലയിടിച്ച ശേഷം പാളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ട്രെയിന്‍ നിറുത്തി അനുവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: അരുണിമ. നാല് മാസം പ്രായമുള്ള മകനുണ്ട്. സഹോദരന് അരുണ്‍ ശേഖര്‍ തിരുച്ചിയില്‍ റെയില്‍വെ ലോക്കോ പൈലറ്റാണ്
https://www.facebook.com/Malayalivartha

























