Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മേലാറന്നൂരിലുള്ള ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസ്... മോഷണക്കേസ് സ്വന്തമായി വാദിക്കും പ്രതി വക്കീല്‍ സജീവിന് പ്രൊഡക്ഷന്‍ വാറണ്ട്

23 FEBRUARY 2025 09:19 AM IST
മലയാളി വാര്‍ത്ത

ഗവ: സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ മേലാറന്നൂരിലുള്ള ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസില്‍ മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന പ്രതി വക്കീല്‍ സജീവ് എന്നറിയപ്പെടുന്ന സജീവിന് പ്രൊഡക്ഷന്‍ വാറണ്ട്. ആശുപ്രതിയില്‍ കഴിയുന്ന പ്രതിയെ 27 ന് ജയില്‍ സൂപ്രണ്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന്റേതാണുത്തരവ്.

മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന സ്ഥിരം മോഷ്ടാവ് പ്രതി വക്കീല്‍ സജീവിനെ തൊണ്ടി മുതല്‍ വീണ്ടെടുക്കാന്‍ 3 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.


സ്ഥിരം മോഷ്ടാവും സ്വന്തം മോഷണക്കേസുകള്‍ സ്വയം വാദിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് വക്കീല്‍ സജീവ് എന്നറിയപ്പെടുന്ന പാലക്കാട് ഒറ്റപ്പാലം തോട്ടക്കര ശ്രീകൃഷ്ണ വിലാസത്തില്‍ സജീവനെ (68) പൂജപ്പുര പൊലീസ് 2024 ആഗസ്റ്റ് 7നാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 19 ന് പകല്‍ മേലാറന്നൂരിലുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്.


സി.സി.ടി.വി ക്യാമറ ദൃശ്യമാണ് സജീവനെ കുടുക്കിയത്. 35 വര്‍ഷമായി മോഷണം നടത്തുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ് . വക്കീല്‍ ക്‌ളര്‍ക്കായിരുന്ന സജീവ് തുടക്കത്തില്‍ വക്കീല്‍ ഓഫീസുകളാണ് ലക്ഷ്യമിട്ടിരുന്നത്. ജോലി ദിവസങ്ങളില്‍ ഫ്‌ളാറ്റുകളും ക്വാര്‍ട്ടേഴ്‌സുകളും കേന്ദ്രീകരിയ്ക്കുകയും അവധി ദിവസങ്ങളില്‍ ഓഫീസുകള്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ മോഷണ രീതി. തിരുവനന്തപുരത്തും കൊച്ചിയിലുമായി 12 ഓളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഒരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞ ജൂലൈ 5 നാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കകമാണ് പുതിയ മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്.

കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 18 പവന്‍ മോഷ്ടിച്ചകേസില്‍ 2018 ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്ത് വിവിധ ഓഫീസുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കോട്ടയം മെഡിക്കല്‍ കോളേജ്, കര്‍ണാടകയിലെ മണിപ്പാല്‍ മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലും മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (1 hour ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (3 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (3 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (3 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (3 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (5 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (5 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (6 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (7 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (7 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (7 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (7 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (7 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (7 hours ago)

Malayali Vartha Recommends