വീടുകള്‍തോറും കയറിയിറങ്ങിയുള്ള ആശ വര്‍ക്കര്‍മാരുടെ സേവനങ്ങളും കണക്കെടുപ്പും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്തി....സമരം പൂര്‍ണ നിസ്സഹകരണത്തിലേക്ക്...

വീടുകള്‍തോറും കയറിയിറങ്ങിയുള്ള ആശ വര്‍ക്കര്‍മാരുടെ സേവനങ്ങളും കണക്കെടുപ്പും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്തി....സമരം പൂര്‍ണ നിസ്സഹകരണത്തിലേക്ക്...
ആശ വര്‍ക്കര്‍മാര്‍ ഈ മാസം 10 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. പലതവണ ആരോഗ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ഓണറേറിയവും അലവന്‍സും ഉള്‍പ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വര്‍ക്കര്‍മാര്‍ പറയുമ്പോള്‍, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം രണ്ടു മാസത്തെ ഓണറേറിയം ധനവകുപ്പ് അനുവദിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, പകുതിയോളം പേര്‍ക്കു മാത്രമാണ് തുക ലഭിച്ചത്. 7000 രൂപയായ ഓണറേറിയത്തില്‍ 500 മുതല്‍ 1000 രൂപ വരെ കുറഞ്ഞതായി ആശ വര്‍ക്കര്‍മാര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha

























