കണ്ണീര്‍ക്കാഴ്ചയായി... കാര്‍ റോഡരികിലെ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... കാര്‍ റോഡരികിലെ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. വള്ളക്കടവ് തണ്ണിപ്പാറ റോബിന് ജോസഫ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11-ന് വള്ളക്കടവിലാണ് സംഭവം.
ഇടിയുടെ ശക്തിയില്‍ വാഹനം ക്രാഷ് ബാരിയറിന്റെ ഉള്ളിലേക്ക് കയറി. റോബിന്റെ തല പിളര്‍ത്തി പിന്‍വശത്തുകൂടെ പുറത്തുവന്നു. തുടര്‍ന്ന് വാഹനത്തിന്റെ സീറ്റും തുളച്ചുകയറി പിന്‍ഭാഗത്തുകൂടി പുറത്തെത്തിയ നിലയിലായിരുന്നു.
പ്രദേശവാസിയും നഗരസഭാംഗവുമായ മനോജ് മുരളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാഹനം വെട്ടിപ്പൊളിച്ച് റോബിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. റോബിന്റെ അച്ഛന്: ജോസഫ്. അമ്മ: ലിസി. ഭാര്യ:സോണിയ. മകന്: ആദം.
അതേസമയം റോബിന്റെ മരണത്തിന് ഇടയാക്കിയ കാര്‍ അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കാന്‍ കാരണം ക്രാഷ് ബാരിയറിന് എന്‍ഡ് ക്യാപ് ഇല്ലാത്തത്. ക്രാഷ് ബാരിയറുകളുടെ അഗ്രത്തെ കൂര്‍ത്ത ഭാഗത്ത് എന്‍ഡ് ക്യാപ്പുകള്‍ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കേണ്ടതായിരുന്നു.
https://www.facebook.com/Malayalivartha

























