ശാലിനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളാണ് ഇതിനെല്ലാം പിന്നിൽ..ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേടില്‍, ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്..

ആത്മഹത്യ ചെയ്ത കുടുംബഹത്തിലെ ശാലിനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളാണ് ഇതിനെല്ലാം പിന്നില്ലെന്നും പോലീസ് സംശയിക്കുന്നുണ്ട് . കാരണം കടുത്ത മാനസിക സമർദ്ദത്തിലൂടെയാണ് കുടുംബം കടന്നു പോകുന്നത് . അതാവാം ഇത്തരം ഒരു വഴി തിരഞ്ഞെടുത്തത് എന്നാണ് പോലീസും കണ്ടെത്തിയ നിഗമനം. ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേടില്‍ ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്. ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്‌കൂള്‍ മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം മറികടന്ന് ശാലിനി,
സ്‌കൂളും ആവശ്യമായ പണവും അനുവദിച്ചെന്നാണ് കേസ്. ഫെബ്രുവരി 15ന് ഹാജരാകാന്‍ ഇവര്‍ക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം നേരത്തെ ശാലിനിയുമായി ബന്ധപ്പെട്ട് മറ്റൊരു കേസുള്ളതായും സൂചനകളും വാര്‍ത്തകളും പുറത്തു വന്നിരുന്നു. 2006ല്‍ ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തിയിരുന്നു ശാലിനി. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആദ്യം പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ല്‍ സി.ബി.ഐ. ഏറ്റെടുത്തു. 12 വര്‍ഷത്തിനുശേഷം കഴിഞ്ഞ നവംബറില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്നതായിരുന്നു അത്. ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി വിവരമുണ്ട്. ഇതാണോ ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പരിശോധിക്കുന്നതിനിടെയാണ് അഴിമതി കേസിന്റെ വിവരവും പുറത്തു വരുന്നത്. ഇതു സംബന്ധിച്ചൊരു കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. ശാലിനിയായിരുന്നു ഹര്‍ജിക്കാരി. ഈ കേസ് മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി തള്ളി.
ശാലിനിയില്‍ നിന്നും അഭിഭാഷകന് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന വിലയിരുത്തലുമായാണ് ആ കേസ് തീര്‍പ്പാക്കിയത്. ആ കേസ് രേഖകളില്‍ ലോകായുക്തയെ അടക്കം പരാമര്‍ശിക്കുന്നുമുണ്ട്. ഇത് സ്‌കൂള്‍ അനുവദിച്ച അഴിമതി കേസ് ആകാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























