കുടുംബ കലഹത്തിനൊടുവില്‍... ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന് കൊലപ്പെടുത്തി...

കുടുംബ കലഹത്തിനൊടുവില്‍... ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന് കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭ 21-ാം വാര്‍ഡില്‍ തിട്ടമേല്‍ അരമന മാര്‍ത്തോമാപള്ളിക്കു സമീപം ചക്രപാണിയില്‍ പ്രസന്നന് (47) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് പ്രസാദ് (45)നെ കസ്റ്റഡിലെടുത്തതായി ചെങ്ങന്നൂര്‍ പോലീസ് .ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കുടുംബകലഹമാണ് കാരണമെന്നാണ് പോലീസ് . രാവിലെ പ്രസന്നന് മരിച്ചു കിടക്കുന്നത് കണ്ട വീട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. കൗണ്‍സിലറാണ് പോലീസില്‍ സംഭവമറിയിച്ചത്.
മരിച്ച പ്രസന്നന് അവിവാഹിതനാണ്. ജ്യേഷ്ഠനും അനുജനും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍. പ്രസാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
"
https://www.facebook.com/Malayalivartha

























