അവർക്ക് ആത്മഹത്യ ചെയ്യാനാവില്ല; കാക്കനാട് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ നടന്ന ശാലിനിയുടെയും കുടുംബത്തിന്റെയും മരണത്തിന്റെ നടുക്കത്തിൽ ബന്ധുക്കൾ...

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്‌സി) ഒന്നാം ബാച്ചിലെ ഒന്നാം റാങ്കുകാരി ശാലിനി വിജയ്‌യുടെയും കുടുംബത്തിന്റെയും മരണത്തിലെ ദുരൂഹത ഇപ്പോഴും ചുരുളഴിയുന്നില്ല. ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്ന് ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്, ഇത് കേസ് തെളിയിക്കുന്നതിൽ പോലീസിന് നിർണായകമായേക്കും. കൂടാതെ മുറിയിൽ നിന്ന് ഡയറിയും കണ്ടെത്തിയിരുന്നു. ഇതിൽ സഹോദരിയെ അറിയിക്കാനായി കേരളാപോലീസിനു എഴുതി തയ്യാറാക്കിയ കുറിപ്പാണു ഉണ്ടായിരുന്നത്. അമ്മയുടെ മരണശേഷം നാലുമണിക്കൂർ കഴിഞ്ഞാണ് ഇരുവരുടെയും മരണം.
അതിനാൽ തന്നെ ഒന്നുകിൽ 'അമ്മ സ്വയമേ ആത്മഹത്യ ചെയ്യുകയോ, അതുമല്ലെങ്കിൽ അമ്മയെ കൊന്ന ശേഷം സഹോദരനും സഹോദരിയും ആത്മഹത്യ ചെയ്തതാണോ എന്ന സംശയം ഉയരുന്നുണ്ട്. ഇതിനുപുറമെ, നാലാമതൊരാൾ മൂവരെയും കൊലപ്പെടുത്തിയിരിക്കാമെന്ന കോണിലും അന്വേഷണം നടക്കുന്നുണ്ട്. ചിലപ്പോൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കുറ്റകൃത്യം നടന്ന സ്ഥലത്ത് കൃത്രിമം കാണിച്ചിരിക്കാം.
പോലീസ് കണ്ടെടുത്ത ഡയറിയിലെ കൈയക്ഷരവും പരിശോധിച്ചുവരികയാണ്. വിഷാദരോഗം മൂലം ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും കാണുന്നുണ്ട്. വീടിന്റെ അടുക്കളയിൽ നിന്ന് കത്തിനശിച്ച ചില രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ രേഖകൾ എന്തിനെക്കുറിച്ചാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ശാലിനി വിജയ്, മനീഷ് വിജയ്, അമ്മ ശകുന്തള എന്നിവരുടെ മരണത്തിന്റെ ഞെട്ടലിലാണ് റാഞ്ചിയിൽ താമസിക്കുന്ന ബന്ധുക്കൾ. കുടുംബം വളരെ സന്തോഷത്തോടെ കഴിയുകയായിരുന്നുവെന്ന് ശാലിനി വിജയുടെ അമ്മാവൻ പ്രേംചന്ദ് പറയുന്നു.
കുടുംബവുമായി വളരെയധികം അടുപ്പം ഉണ്ടായിരുന്നെങ്കിലും റാഞ്ചിയിൽ നിന്ന് കേരളത്തിലേക്ക് വന്നതിന് ശേഷമാണു ഫോൺവിളികൾ കുറഞ്ഞത്. തന്റെ അനന്തരവളും അനന്തരവനും അവരുടെ അമ്മയും മരിച്ചുവെന്ന് അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ശകുന്തളയും രണ്ട് മക്കളും ആരാധനകളിൽ വളരെയധികം വിശ്വസിച്ചിരുന്നുവെന്ന് അമ്മായി സുധ വിജയ് പറഞ്ഞു. കുടുംബത്തിലുള്ളവർക്ക് മുഴുവൻ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ഇവർ വിശ്വസിക്കുന്നു. ഈ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിയാൻ ഈ വിഷയം ഗൗരവമായി അന്വേഷിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം.
ശകുന്തള അഗർവാൾ(77) തൂങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശകുന്തളയുടെ മക്കളായ ജിഎസ്ടി അഡിഷനൽ കമ്മിഷണർ മനീഷ് വിജയ്(43), സഹോദരി ശാലിനി വിജയ്(49) എന്നിവരെയും തൊട്ടടുത്ത രണ്ടു കിടപ്പുമുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂന്നു പേരുടേതും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിരീക്ഷണം. ശകുന്തള മരിച്ച് ഏകദേശം നാലു മണിക്കൂർ കഴിഞ്ഞാണ് രണ്ടു മക്കളും മരിച്ചത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരുമ്പോൾ മാത്രമേ ഇവരുടെ അസ്വാഭാവിക മരണത്തിനു കൂടുതൽ വ്യക്തത വരൂ.
അസ്വാഭാവികമരണത്തിന് നാലു സാധ്യകൾ ആണ് ഉള്ളത്. 1. മൂന്നുപേരും ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുന്നു മക്കളുടെ സഹായത്തോടെ മാതാവ് ആദ്യം മരിക്കുന്നു. മാതാവിനെ കുരുക്കഴിച്ചു താഴെ കട്ടിലിൽ കിടത്തി പൂക്കൾ വിതറി പൂജകൾ നടത്തിയ ശേഷം മക്കൾ രണ്ടുപേരും തൂങ്ങിമരിക്കുന്നു.
2. മക്കളോടു പറയാതെ മാതാവ് തൂങ്ങിമരിക്കുന്നു. അതിന്റെ വിഷമം താങ്ങാൻ കഴിയാതെ രണ്ടുമക്കളും ആത്മഹത്യ ചെയ്യുന്നു. 3. മക്കൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു, രോഗിയും ദുർബലയുമായ മാതാവിന് ഒറ്റയ്ക്കു ജീവിക്കാൻ ബുദ്ധിമുട്ടാകുമെന്ന തോന്നലിൽ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മക്കൾ ആത്മഹത്യ ചെയ്യുന്നു.
4. നാലാമതൊരാളുടെ ഭീഷണിയിലോ പ്രേരണയിലോ മൂന്നുപേരും ആത്മഹത്യ ചെയ്യുന്നു.
മനീഷും ശാലിനിയും ഷാളുകളില്‍ തൂങ്ങിയാണ് മരിച്ചത്. ഇരുവരും തൂങ്ങിയ ഷാളുകള്‍ ഹുക്കില്‍ കെട്ടിയിരിക്കുന്നത് ഒരേരീതിയിലാണ്. ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേടില്‍ ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്. ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്‌കൂള്‍ മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം മറികടന്ന് ശാലിനി, സ്‌കൂളും ആവശ്യമായ പണവും അനുവദിച്ചെന്നാണ് കേസ്. ഫെബ്രുവരി 15ന് ഹാജരാകാന്‍ ഇവര്‍ക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. നേരത്തെ ശാലിനിയുമായി ബന്ധപ്പെട്ട് മറ്റൊരു കേസുള്ളതായും സൂചനകളും വാര്‍ത്തകളും പുറത്തു വന്നിരുന്നു.
2006ല്‍ ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തിയിരുന്നു ശാലിനി. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആദ്യം പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ല്‍ സി.ബി.ഐ. ഏറ്റെടുത്തു. 12 വര്‍ഷത്തിനുശേഷം കഴിഞ്ഞ നവംബറില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്നതായിരുന്നു അത്. ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി വിവരമുണ്ട്.
ഇതാണോ ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പരിശോധിക്കുന്നതിനിടെയാണ് അഴിമതി കേസിന്റെ വിവരവും പുറത്തു വരുന്നത്. ഇതു സംബന്ധിച്ചൊരു കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. ശാലിനിയായിരുന്നു ഹര്‍ജിക്കാരി. ഈ കേസ് മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി തള്ളി. ശാലിനിയില്‍ നിന്നും അഭിഭാഷകന് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന വിലയിരുത്തലുമായാണ് ആ കേസ് തീര്‍പ്പാക്കിയത്. ആ കേസ് രേഖകളില്‍ ലോകായുക്തയെ അടക്കം പരാമര്‍ശിക്കുന്നുമുണ്ട്. ഇത് സ്‌കൂള്‍ അനുവദിച്ച അഴിമതി കേസ് ആകാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























