ചെങ്ങന്നൂരിൽ കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊലപാതകം: 47കാരൻ അറസ്റ്റിൽ

കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ചെങ്ങന്നൂരിൽ തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. അനിയൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിച്ച് വഴക്ക് ഉണ്ടാക്കാറുള്ളതായി അയൽവാസികൾ പറയുന്നു. മരിച്ച പ്രസന്നൻ അവിവാഹിതനാണ്.
https://www.facebook.com/Malayalivartha

























