കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രയാഗ്രാജിൽ; കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ അദ്ദേഹം സ്നാനം ചെയ്തു

കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രയാഗ്രാജിൽ . കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ അദ്ദേഹം സ്നാനം ചെയ്തു. മഹാകുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കാന്‍ സാധിച്ചുവെന്ന് സ്നാനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ പാരമ്പര്യങ്ങള്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഇത്രയും മികച്ച രീതിയില്‍ മഹാകുംഭമേള സംഘടിപ്പിച്ചതിന് യോഗി സര്‍ക്കാരിന് നന്ദി പറയുന്നതായി അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും ഒത്തൊരുമയ്ക്കും വേണ്ടി താന്‍ ഗംഗാദേവിയോട് പ്രാര്‍ത്ഥിച്ചുവെന്നും ആര്‍ലേക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























