തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ല; ശശി തരൂര്‍ വിവാദം, കോണ്‍ഗ്രസ് ഗൗരവത്തില്‍ പരിശോധിക്കണമെന്ന് മുസ്ലിം ലീഗ്

ശശി തരൂര്‍ വിവാദം, കോണ്‍ഗ്രസ് ഗൗരവത്തില്‍ പരിശോധിക്കണമെന്ന് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ല. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് നേതൃത്വം നല്‍കേണ്ടത്. പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ശശി തരൂരിന്റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha

























