യുവതിയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

യുവതിയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കണ്ണൂര്‍ ഉളിക്കലിലാണ് സംഭവം. സംഭവത്തില്‍ വയത്തൂര് സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയാണ് കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് കേസിനാസ്പദമായ സംഭവം. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ യുവതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവ്, ഭര്‍തൃ മാതാവ് അജിതയുടെ സഹായത്തോടെ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മര്‍ദ്ദിച്ചെന്ന് യുവതി പറയുന്നു. കഴുത്തില്‍ ബെല്‍റ്റുകൊണ്ട് മുറുക്കിയെന്നും, ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണം. കണ്ണിനും ചെവിക്കും മര്‍ദ്ദനത്തില്‍ പരുക്കേറ്റെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം, യുവതിയുടെ പരാതിയില്‍ ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവുമൊത്തായിരുന്നില്ല താമസം. പിന്നീട് അനുനയ ശ്രമത്തിനു പിന്നാലെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീടും തര്‍ക്കവും മര്‍ദ്ദനവും തുടര്‍ന്നപ്പോഴാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. ഗാര്‍ഹിക പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























