കശുവണ്ടി ശേഖരിക്കാന്‍ കാട്ടില്‍ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്.
ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13ാം ബ്ലോക്ക്. ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പരാതി പറയുമ്പോഴും ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയെങ്കിലും പ്രദേശവാസികള്‍ തടഞ്ഞു. സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്. വനംവകുപ്പിനെതിരെ ജനം കടുത്ത പ്രതിഷേധമുയര്‍ത്തി. ആറളം പൊലീസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎല്‍എയും കെ.വേലായുധനും പ്രദേശവാസികളുമായി ചര്‍ച്ച നടത്തുകയാണ്. പരിസരത്ത് കാട്ടാന നിലയുറപ്പിച്ചതു പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























