പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി ശരത്ത് എന്ന മുഹമ്മദ്ഷായാണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡനം നടന്നതായി മൊഴി നല്‍കിയത്. രണ്ട് കുട്ടികളുടെ പിതാവാണ് പിടിയിലായ മുഹമ്മദ് ഷാ.
https://www.facebook.com/Malayalivartha

























