രഹസ്യവിവരത്തെ തുടര്‍ന്ന് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍

രഹസ്യവിവരത്തെ തുടര്‍ന്ന് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി.നിഖിലയെയാണ്(30) എക്സൈസ് സംഘം വീട്ടില്‍വച്ച് അറസ്റ്റ് ചെയ്തത്. വില്പന നടത്താന്‍ ബെംഗളൂരുവില്‍ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023ല്‍ രണ്ടു കിലോ കഞ്ചാവുമായി ഈ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില,'ബുള്ളറ്റ് ലേഡി' എന്നാണ് അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്പനയിലേക്ക് ഇവര്‍ തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























