ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവിന് വക്കീല്‍ നോട്ടീസ് അയച്ച് വീണാ ജോര്‍ജിന്റെ ഭര്‍ത്താവ്

ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. മന്ത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാന്‍ കൂട്ടാക്കിയില്ല എന്ന പരാമര്‍ശത്തിലാണ് നോട്ടീസ്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസഫ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
എന്നാല്‍ നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു. അതിനിടെ പത്തനംതിട്ട റാന്നിയില്‍ ഇന്ന് ആശാ പ്രവര്‍ത്തകരുടെ സമരത്തെ ചൊല്ലി ആരോഗ്യമന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടുറോഡില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























