സങ്കടക്കാഴ്ചയായി.... വട്ടപ്പാറയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...ജയകുമാരിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ്

വട്ടപ്പാറയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയകുമാരിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ്.
ഭാര്യയുടെ രോഗം മൂര്‍ച്ചിച്ചതില്‍ മനംനൊന്തായിരിക്കാം ഇവരെ കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനത്തിലുള്ളത്. പ്രമേഹ രോഗം മൂര്‍ച്ഛിച്ച് ജയകുമാരി ഏറെ നാളായി കിടപ്പിലായിരുന്നു. ഉയര്‍ന്ന പ്രമേഹം മൂലം കാഴ്ച മങ്ങിത്തുടങ്ങിയ ജയകുമാരിയെ ഭര്‍ത്താവ് ബാലചന്ദ്രന് താങ്ങിയെടുത്ത് വീടിന്റെ ഉമ്മറത്ത് കൊണ്ടിരുത്തും.
പുറം കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കും. ഭാര്യയ്ക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനായി കഴിയാത്ത അവസ്ഥയായിട്ടും താങ്ങായിരുന്ന ബാലചന്ദ്രന് അതൊരു പ്രശ്നമായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
മസ്തിഷ്കത്തിന്റെ തകരാറിനു കാരണമാകുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ച്ചിച്ചതോടെ പ്രിയപ്പെട്ട പങ്കാളിയുടെ വേദന കണ്ട് മടുത്തിട്ടാവാം ബാലചന്ദ്രന് ഈ കടുംകൈ ചെയ്തതെന്നും ഇവര്‍ പറയുന്നു. വട്ടപ്പാറ കുറ്റിയാനി സ്വദേശി ബാലചന്ദ്രന്, ഭാര്യ ജയകുമാരി എന്നിവരാണ് ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ കാര്യമായ വഴക്കോ, മറ്റ് തര്‍ക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ . കൂലിപ്പണിക്കാരനായിരുന്ന ബാലചന്ദ്രന് പ്രായം അറുപത്തിയേഴായെങ്കിലും ഭാര്യയോടുള്ള സ്നേഹത്തിനും കരുതലിനും ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. എവിടെപ്പോയാലും ഒരുമിച്ചേ പോകാറുള്ളൂ.
ജയകുമാരിയുടെ കഴുത്തറുത്ത് അതേ മുറിയില്‍ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം പൊലീസ് കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് ്. പൊലീസ് ഉദ്യോഗസ്ഥനും ഓട്ടോ ഡ്രൈവറുമായ രണ്ട് ആണ്മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ മൂത്തയാളിന്റെ ഭാര്യ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇവരെയും മരിച്ച നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha

























