ഐ എന്‍ റ്റിയു സി തൊഴിലാളി അബ്ദുള്‍ കരീമിനെ കൊലപ്പെടുത്തി ,തലയും ,ഉടലും വെവ്വേറെയാക്കി പാര്‍വതി പുത്തനാറില്‍ തള്ളിയ കേസ് പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും

പിന്ഗാമിയാക്കാത്ത വിരോധത്താല്‍ ഐ എന്‍ റ്റിയു സി തൊഴിലാളി അബ്ദുള്‍ കരീമിനെ കൊലപ്പെടുത്തി തലയും ഉടലും വെവ്വേറെയാക്കി പാര്‍വതി പുത്തനാറില്‍ തള്ളിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വള്ളക്കടവ്, ബോട്ടുപുരയില്‍ (TC 77/2388) സുലൈമാന്‍ മകന് സിയാദിനെയാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ, സെഷന്‍സ് കോടതി ജഡ്ജ് ശ്രീ വിഷ്ണു.കെ ശിക്ഷിച്ചത്.
പ്രതി, തന്റെ ഭാര്യയുടെ, മാതാവിന്റെപിതാവ് അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തി ,തലയും ,ഉടലും വെവ്വേറെയാക്കി പാര്‍വതി പുത്തനാറില്‍ കൊണ്ട് കളയുകയായിരുന്നു. തല പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ഒരു ഭാഗത്തും,ഉടല് മറ്റൊരു ഭാഗത്തും കളയുകയായിരുന്നു.
അബ്ദുല്‍ കരീം INTUC തൊഴിലാളി ആയിരുന്നു, ടിയാന്റെ പിന്തുടര്ച്ചവകാശിയായി പ്രതിയെ തീരുമാനിക്കണമെന്നും, ഭാര്യമാതാവിന്റെ,പേരിലുള്ളവീട്, പ്രതിക്ക് എഴുത്തികൊടുക്കണമെന്നുള്ള ആവശ്യം നിരാകരിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്,8/5/2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്, പ്രതിയുടെ സഹോദരിയും, സാഹോദരി ഭര്‍ത്താവും വിചാരണ വേളയില്‍ കൂറുമാറിയിരുന്നു,
സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആണ് പ്രതിയെ ശിക്ഷിച്ചത്,302 കജഇ പ്രകാരം ജീവപര്യന്തം തടവിനും, രണ്ട് ലക്ഷം രൂപ പിഴയും, പിഴ ഒടുക്കിയില്ലെങ്കില്‍ 6മാസം കഠിന തടവിനും, 201,ഹജഇ, പ്രകാരം അഞ്ചു വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴയും, പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ എ. ആർ. ഷാജി ഹാജരായി.
https://www.facebook.com/Malayalivartha

























