കെഎസ്ആര്‍ടിസി 117 ബസുകള്‍ ഉടന്‍ വാങ്ങും... പുതുതായി എത്തിയ ബസുകള്‍ ഉപയോഗിച്ച് മാര്‍ച്ച് ആദ്യവാരം ട്രിപ്പുകള്‍ നടത്തും.

കെഎസ്ആര്‍ടിസി 117 ബസുകള്‍ ഉടന്‍ വാങ്ങും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനായി 27, കുട്ടി ബസ്- -10, -സൂപ്പര്‍ ഫാസ്റ്റ് - 60 , ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനായി 20 എന്നിങ്ങനെയാണ് വാങ്ങുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ചെറിയ ബസുകള്‍ നിരത്തിലിറക്കുന്നത്.
കോഴിക്കോട് -പാലക്കാട് റൂട്ടിലും എസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ഉടന്‍ സര്‍വീസ് ആരംഭിക്കും. പുതുതായി എത്തിയ ബസുകള്‍ ഉപയോഗിച്ച് മാര്‍ച്ച് ആദ്യവാരം ട്രിപ്പുകള്‍ നടത്തും.
ആത്യാധുനിക സൗകര്യങ്ങളുള്ളതിനാല്‍ കുറഞ്ഞ മാസങ്ങള്‍ക്കകം ഈ സര്‍വീസുകള്‍ ജനമേറ്റെടുത്തു. നിലവില്‍ തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം -എറണാകുളം റൂട്ടുകളിലാണ് 10 ബസ് സര്‍വീസ് നടത്തുന്നത്. പുതുതായി മൂന്ന് ബസ് എത്തി. ഇതില്‍ രണ്ടെണ്ണം കോഴിക്കോട്-പാലക്കാട് റൂട്ടിലും ഒന്ന് തിരുവനന്തപുരം -പാലക്കാട് റൂട്ടിലുമായിരിക്കും. ദേശീയപാത നിര്‍മാണം പൂര്‍ത്തിയായാല്‍ തിരുവനന്തപുരം - കോഴിക്കോട് റൂട്ടില്‍ പത്ത് ബസ് ഓടിക്കും. കൂടുതല്‍ യാത്രക്കാരുള്ള റൂട്ടാണിത്.
"
https://www.facebook.com/Malayalivartha

























