പിഴ ചുമത്തി ഏഴുദിവസത്തിനുള്ളില്‍ വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പിഴ കുറയും

പിഴ ചുമത്തി ഏഴുദിവസത്തിനുള്ളില്‍ വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പിഴ കുറയും
പിഴ ചുമത്തി ഏഴുദിവസത്തിനുള്ളില്‍ വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 2000 രൂപ പിഴ 250 രൂപയായി കുറയ്ക്കാം. പിഴ ചുമത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെയാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുളളത്. കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്.
വാഹനം പരിശോധിക്കുന്ന സമയത്ത് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏഴുദിവസത്തെ സാവകാശം അനുവദിക്കണം. നിലവില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴുദിവസത്തിനുള്ളില്‍ പരിശോധന നടത്തി ഹാജരാക്കിയാലും മതി. പുകപരിശോധന ഓണ്‍ലൈനായതിനാല്‍ സര്‍ട്ടിഫിക്കറ്റ് 'വാഹന്‍' വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെടും. ഇതിനുശേഷം ഉദ്യോഗസ്ഥരെ സമീപിച്ച് പിഴ കുറയ്ക്കാന്‍ ആവശ്യപ്പെടാവുന്നതാണ്.
പരിശോധനാവേളയില്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് 250 രൂപയായി പിഴ ചുരുക്കും. ഏഴുദിവസത്തിനുള്ളിലും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ 2000 രൂപ പിഴ നല്‍കേണ്ടിവരും.
"
https://www.facebook.com/Malayalivartha

























