നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി പോലീസ് കസ്റ്റഡിയിൽ; എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി കസ്റ്റഡിയിൽ . ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു . എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, തെറി വിളിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത് . കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത് ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത് എന്നാണ്.
നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെയാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പിന്നാലെ ഇയാൾ വീണ്ടും കേസിൽ പ്രതിയായിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷം കർശന ജാമ്യ വ്യവസ്ഥയിലാണ് സുനി പുറത്തിറങ്ങിയത്.
ഇതിനിടെയാണ് വീണ്ടും കേസിൽ പെട്ടിരിക്കുന്നത്. എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷിളേയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചിട്ടുള്ളത്. രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണം. സുനിയുടെ സുരക്ഷ റൂറൽ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി.
https://www.facebook.com/Malayalivartha

























