ഹോട്ടലില്‍ അതിക്രമം നടത്തി... പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു...

ഹോട്ടലില്‍ അതിക്രമം നടത്തി... പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു...നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസിന്റെ നടപടി. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങള്‍ തല്ലി തകര്‍ത്തുവെന്നുമായിരുന്നു പരാതി.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടയാണ് സംഭവമുണ്ടായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കും. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പള്‍സര്‍ സുനി, തെറി വിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തെന്നും എഫ്ഐആറിലുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസില്‍ പ്രതിയായത്.
"
https://www.facebook.com/Malayalivartha

























