പി.സി. ജോര്‍ജ്ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങി... ജോര്‍ജ്ജിന്റെ നീക്കം പോലീസ് ശ്രമങ്ങള്‍ മറി കടന്ന്....

പി.സി. ജോര്‍ജ്ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങി, ജോര്‍ജ്ജിന്റെ നീക്കം പോലീസ് ശ്രമങ്ങള്‍ മറി കടന്ന്... ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പി.സി ജോര്‍ജ്ജ് കോടതിയിലെത്തിയത്.
പി സി ജോര്‍ജിന്റെ അഭിഭാഷകന് സിറിലും മരുമകള്‍ പാര്‍വതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോര്‍ജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താന്‍ കീഴടങ്ങനാണ് വന്നതെന്നും ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാന്‍ കഴിഞ്ഞില്ല. പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാനായി രണ്ട് ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍, പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോര്‍ജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.
അതേസമയംഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.
"
https://www.facebook.com/Malayalivartha

























