ജ്യേഷ്ഠനു പിന്നാലെ അനുജനും ... ജ്യേഷ്ഠന്റെ മരണവിവരമറിയിക്കാന്‍ തെരയുന്നതിനിടെ അനുജനെ മരിച്ച നിലയില്‍ കണ്ടെത്തി

ജ്യേഷ്ഠന്റെ മരണവിവരമറിയിക്കാന്‍ തെരയുന്നതിനിടെ അനുജനെ മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി നെടുങ്കാവയല്‍ ചാത്തനാംകുഴി സ്വദേശി സി ആര് മധു (51) അനുജന് സി ആര് സന്തോഷ് (45) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും സംസ്കാരം ഒരുമിച്ച് പിന്നീട് നടത്തും.മധു ആന്ധ്രയില്‍ ശനിയാഴ്ചയാണ് മരിച്ചത്. അനുജനെ മരണവാര്‍ത്ത അറിയിക്കാന്‍ നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ സമൂഹമാദ്ധ്യമങ്ങളുടെ സഹായം തേടി.
സന്തോഷിന്റെ ചിത്രവും ഫോണ്‍ നമ്പറും പോസ്റ്റ് ചെയ്ത് അന്വേഷണമാരംഭിച്ചു. ഇതിനിടെ ഇന്നലെ രാവിലെ കായംകുളത്ത് ബസ് സ്റ്റാന്റിലെ കടയ്ക്ക് മുന്നില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് സന്തോഷുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ കായംകുളം പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചതിനു പിന്നാലെ മരിച്ചത് സന്തോഷ് തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ആന്ധ്രയില്‍ അദ്ധ്യാപകനായിരുന്ന മധു അസുഖബാധിതനായാണ് മരണമടഞ്ഞത്്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന സന്തോഷ് ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് വീട്ടില്‍ നിന്ന് പോയത്.
https://www.facebook.com/Malayalivartha

























