സങ്കടക്കാഴ്ചയായി... പാലക്കാട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... പാലക്കാട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.പുലാപ്പറ്റ സ്വദേശിനി ദീപ മാത്യു ആണ് (38) മരിച്ചത്.
പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ദീപ. ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലേത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഴുവഞ്ചേരി സ്വദേശിയായ ബിനോയ് ആണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha

























