ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്....

ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം ഗവര്‍ണ്ണറുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ബില്ലുകളില്‍ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായി സൂചനകളുണ്ട്. സ്വകാര്യ സര്‍വ്വകലാശാല ബില്‍ മൂന്നിന് നിയമസഭ പരിഗണിക്കുന്നുണ്ട്.
യുജിസി കരട് ഭേദഗതിക്കെതിരെ കേരളം ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതില്‍ ഗവര്‍ണ്ണര്‍ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് യുജിസി കരടിനെതിരെയെന്ന പ്രയോഗം മാറ്റിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























