കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായ മൗസ (21) ആണ് മരിച്ചത്. തൃശ്ശൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി.
കോവൂര്‍ ബൈപ്പാസില്‍ പെയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥി മുറിയിലെത്തിയപ്പോളാണ് മൗസയെ മരിച്ചനിലയില്‍ കണ്ടത്. ചേവായൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
note: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.facebook.com/Malayalivartha

























