പഴനിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര് മരണം

പഴനി വയലൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര് മരിച്ചു. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടം. മലപ്പുറം സ്വദേശികളായ അച്ഛനും രണ്ട് വയസ്സുള്ള മകനുമാണ് മരിച്ചത്. തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണു മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ, 2 വയസ്സുകാരി മകള്‍ എന്നിവരെ ഉടുമലൈ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. സദക്കത്തുള്ളയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാറില്‍ കുടുങ്ങിയ രണ്ടുപേരെ ക്രെയിനിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. സംഭവത്തില്‍ സാമിനാഥപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























